Header Ads

KPA BAHRAIN

കെ.പി.എ സമാഹരിച്ച സാമ്പത്തിക സഹായം കൈമാറി

 കെ.പി.എ സമാഹരിച്ച സാമ്പത്തിക സഹായം കൈമാറി 


ഹമദ് ടൌൺ ഏരിയയിൽ താമസിച്ചു വന്ന  ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന  കുടുംബം  കുറച്ചു നാളുകളായി ഒരു ഷോപ്പ് നടത്തി വലിയ പരാജയത്തിൽ ആയതിനെ തുടർന്ന് താമസിക്കാൻ പോലും സൗകര്യമില്ലാതെ  റൂമിൽ നിന്നും  പുറത്താക്കപ്പെട്ട സാഹചര്യത്തിൽ അടിയന്തിരമായി ഹമദ് ടൌൺ ഏരിയ ഭാരവാഹികളും കോ-ഓർഡിനേറ്റർമാരും ഇടപെടുകയും പെട്ടന്ന് തന്നെ ഒരു റൂമും എസിയും സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ ജോലി ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ഈ റൂമിനുള്ള വാടകയും മറ്റു ചിലവുകൾക്കുമുള്ള തുക കണ്ടെത്താൻ സാധിക്കാത്തതിനാൽ കെ.പി.എ ഹമദ് ടൌൺ ഏരിയ അംഗങ്ങളും, കെ.പി.എ സെൻട്രൽ കമ്മിറ്റി , ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും കൂടി സമാഹരിച്ച സാമ്പത്തിക സഹായം ഹമദ് ടൌൺ കോ-ഓർഡിനേറ്റർ നവാസ് കരുനാഗപ്പള്ളി, പ്രസിഡന്റ് വി. എം.  പ്രമോദ്, ഏരിയ  ട്രെഷറർ അനൂപ്, ഏരിയ ജോ. സെക്രട്ടറി പ്രദീപ്,   എന്നിവർ ചേർന്ന്  കൈമാറി

No comments

Powered by Blogger.