കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
*കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു*
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ബുദൈയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു കെ.പി.എ ബുദൈയ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷം ഏരിയ കോ-ഓർഡിനേറ്റർ ജിതിൻ കുമാർ ഉത്‌ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പ്രസാദ് കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി.എസ്.എസ് ചെയർമാൻ ചന്ദ്രബോസ് വിശിഷ്ടഅതിഥിയായി പങ്കെടുത്തു കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രെസിഡന്റ്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ സെക്രട്ടറി സുജിത് ചന്ദ്രശേഖരൻ സ്വാഗതവും, ഏരിയ ജോ.സെക്രട്ടറി രാജേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും, ഓണക്കളികളും മറ്റു കലാപരിപാടികളും അരങ്ങേറി.
No comments