കൊല്ലം ജില്ലാ വടംവലി മത്സരം
കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊന്നോണം -2021 ന്റെ ഭാഗമായി കൊല്ലം ജില്ലാ വടംവലി മത്സരം നടത്തുന്നു. 3 സെപ്റ്റംബർ 2021 വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു 2 മണിമുതൽ ഇത്തിഹാദ് ക്ലബിൽ വച്ചാണ് മത്സരം. വിജയിക്കുന്ന ടീമിന് ട്രോഫിയും മറ്റു സമ്മാനവും ഉണ്ടായിരിക്കുന്നതാണ് എന്ന് സൽമാബാദ് ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
KPA യുടെ പത്ത് ഏരിയകളിൽ നിന്നുമുള്ള എക്സിക്യൂട്ടീവ് ഉൾപ്പെടുന്ന KPA മെമ്പർഷിപ് കാർഡ് ഉള്ളവർക്കും മെമ്പർഷിപ്പിനായി അപേക്ഷിച്ചിട്ടുള്ളവർക്കും (KPA ജനറൽ സെക്രട്ടറിയുടെ അപ്പ്രൂവലോട് കൂടി) പങ്കെടുക്കാം. ഒരു ഏരിയയിൽ നിന്നും പരമാവധി രണ്ട് ടീമുകൾക്ക് മത്സരിക്കാവുന്നതാണ്. ഓരോ ടീമിലും ഏഴ് അംഗങ്ങൾ (ഭാരം 600kg) കൂടാതെ രണ്ട് റിസർവ് അംഗങ്ങളും. വാക്‌സിനേറ്റഡ് ആയവർക്ക് മാത്രം ആയിരിക്കും പ്രേവേശനം. കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്ക് വടം വലിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന കാര്യവും ടീമുകൾ രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി 01.09.2021 ആയിരിക്കും എന്നും അറിയിച്ചിട്ടുണ്ട്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടാവുന്ന നമ്പരുകൾ
1- രതീൻ തിലക് - 36074018
2- സന്തോഷ് കാവനാട് -33698685
1- രതീൻ തിലക് - 36074018
2- സന്തോഷ് കാവനാട് -33698685
No comments