കെ.പി.എ സിത്ര ഏരിയ ഓണാഘോഷം
കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാക്‌സിനേറ്റഡ് ആയ കെ.പി.എ സിത്ര ഏരിയ അംഗങ്ങൾക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 27 ഓഗസ്റ്റ് 2021 മാമീറിലുള്ള ഗ്രാൻഡ് റെസ്റ്റോറെന്റ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ ഓണസദ്യ, ഓണക്കളികൾ, മറ്റു കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് കോ-ഓർഡിനേറ്റർമാരായ നിഹാസ് പള്ളിക്കൽ, ബിനു കുണ്ടറ , ഏരിയ ഭാരവാഹികളായ അഭിലാഷ് കുമാർ, സിദ്ധിഖ് ഷാൻ, അരുൺ കുമാർ, സാബിത്, ഇർഷാദ് എന്നിവർ അറിയിച്ചു.
No comments