Header Ads

KPA BAHRAIN

കെ.പി.എ നോർക്ക - ക്ഷേമനിധി വിഭാഗം

 

കേരള സർക്കാറിന്റെ കീഴിലെ (NORKA-Non Resident Keralite Affairs) നോർക്ക റൂട്ട്സ് വഴി പ്രവാസി മലയാളികൾക്കായി വിവിധ ക്ഷേമ പദ്ധതികൾ നിലവിലുണ്ട്. അതിൽ ചേരാത്തവർ താഴെ കാണുന്ന പദ്ധതികൾ വായിച്ചു മനസ്സിലാക്കി ഉപയോഗപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. കെ.പി.എ നോർക്ക-ക്ഷേമനിധി വിഭാഗം നിങ്ങളെ ഇതിനായി സഹായിക്കുന്നതാണ്.

1. നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ്.

സര്‍ക്കാരിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍യുള്ള ഉപയോഗിക്കാവുന്ന അടിസ്ഥാന രേഖയാണ് നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ്. നോര്‍ക്ക പ്രവാസി ഐ ഡി കാര്‍ഡ് പ്രവാസികള്‍ക്ക് ഒരു തിരിച്ചറിയാല്‍ രേഖയായി ഉപയോഗിക്കുന്നതോടൊപ്പം കാര്‍ഡുടമകള്‍ക്ക് അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗ വൈകല്യങ്ങള്‍ക്കും അപകട മരണങ്ങള്‍ക്കും 4  ലക്ഷം രൂപ വരെ ഇന്ഷൂറന്‍സ് പരിരക്ഷയും ഉറപ്പു വരുത്തുന്നതാണ്. ഇതിന്റെ കാലാവധി മൂന്ന് വർഷം ആണ്. 

2. പ്രവാസി ക്ഷേമനിധി 

പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉന്നമനത്തിനും ഭാവി സുരക്ഷക്കും  വേണ്ടി നടപ്പില്‍ വരുത്തിയ ഒരു സുപ്രധാന പദ്ധതിയാണ് പ്രവാസി ക്ഷേമനിധി.  18-55 വയസ്സ് വരെയുള്ള കേരളത്തിനു പുറത്തുള്ള പ്രവാസിക്കും വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസിക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയും. അതു പോലേ പ്രവാസം മതിയാക്കി കേരളത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത 55 വയസില്‍ കൂടാത്ത സ്ഥിര താമസമാക്കിയവര്‍ക്കും ഈ പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ കഴിയും.

ചുരുങ്ങിയത് 5 വര്‍ഷം മുടങ്ങാതെ ക്ഷേമനിധിയില്‍ നിശ്ചിത തുക അംശാദായം അടക്കുകയും 60 വയസ്സ് വരെ ക്ഷേമനിധിയില്‍ മുടക്കമില്ലാതെ അംശാദായം നല്‍കുകയും ചെയ്തവര്‍ക്ക്  പെന്‍ഷൻ ലഭിക്കുന്നു. നിലവിൽ 3,500 രൂപ ആണ് പെൻഷൻ തുക.  പ്രവാസിയുടെ കാലശേഷം പകുതി തുക കുടുംബത്തിനു ലഭിക്കുകയും ചെയ്യും. കൂടാതെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അംശാദായം അടച്ച ഓരോ അംഗത്തിനും പെന്‍ഷന്‍ തുകയോടൊപ്പം കൂടുതലായി അശാദായം അടച്ച ഓരോ വര്‍ഷത്തിലേയും ആകെ തുകയുടെ 3% അധിക പെന്‍ഷന്‍ ലഭിക്കും. 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനു പുറമേ മറ്റനേകം ആനുകൂല്യങ്ങളും ക്ഷേമനിധിയില്‍ അംഗമാകുന്നുവര്‍ക്കു ലഭിക്കും.

ക്ഷേമനിധിയില്‍ അംഗമായവര്‍ മരിച്ചാല്‍ കുടുംബത്തിന് 50,000 രൂപ ലഭിക്കും. ചികിത്സയ്ക്കും 50,000 രൂപ വരെ ലഭിക്കും. രണ്ടു പെണ്‍മക്കളുടെ വിവാഹത്തിന് 10,000 വീതം. രണ്ട് പ്രസവങ്ങള്‍ക്ക് 3000 രൂപ വീതം. അബോര്‍ഷനായാല്‍ 2000 രൂപ. ഇതിനുപുറമേ, മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമുണ്ട്. ഇതിനെല്ലാം പുറമേയാണ് കോവിഡ് പോലുള്ളവ പ്രവാസികളെ ദുരിതത്തിലാക്കുമ്പോള്‍ സഹായവുമായും ക്ഷേമനിധി കൈത്താങ്ങാകുന്നത്. (തുടർച്ചയായി ഒരു വർഷം അശാദായം അടക്കാതെ വന്നാൽ മെമ്പർഷിപ് സ്വമേധയാ റദ്ധാകുന്നതാണ് . പിന്നീട് കുടിശ്ശികയും 15% പിഴയും ഒടുക്കികൊണ്ട് മാത്രമേ മെമ്പർഷിപ് പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ. )

3. പ്രവാസിരക്ഷ ആരോഗ്യ ഇൻഷുറൻസ്

പ്രവാസികൾക്കും വിദേശത്തു അവരോടൊപ്പം കഴിയുന്ന കുടുംബങ്ങൾക്കും വേണ്ടി നോർക്ക റൂട്സ്  പ്രവാസിരക്ഷ എന്ന പേരിൽ  ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട് . പതിനെട്ടിനും അറുപത്തിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്തു കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് നടപ്പാക്കുന്നത്.

Critical illnesses covered under the policy

 • Cancer- Oncologist
 • Kidney failure(end stage renal failure)- Nephrologist
 • Primary pulmonary arterial Hypertension- Cardiologist/Pulmonologist
 • Multiple Sclerosis- Neurologist
 • Major organ transplant- Concerned Specialty Doctor/General Surgeon
 • Coronary artery by-pass grafts- CTVS(Cardio Thoracic & vascular surgeon)
 • Aorta graft surgery- CTVS(Cardio Thoracic & vascular surgeon)
 • Heart Valve surgery- CTVS(Cardio Thoracic & vascular surgeon)
 • Stroke- Neurologist
 • Myocardial Infarction (First heart Attack)- Cardiologist
 • Coma- Neurologist
 • Total Blindness- Ophthalmologist
 • Paralysis- Neurologist

നോർക്ക ഐഡി കാർഡിനും, പ്രവാസി ക്ഷേമനിധിയിൽ ചേരാനും, ആരോഗ്യ ഇൻഷുറൻസ് രജിസ്‌ട്രേഷനും സഹായം ആവശ്യമുള്ള അംഗങ്ങൾ നമ്മുടെ ഈ ഫോം https://forms.gle/N2xAEK5V3kZQ2fKB9 പൂരിപ്പിക്കുക. 

കൂടാതെ  താഴെ കൊടുത്തിരിക്കുന്ന ഡോക്യൂമെന്റസ് റെഡിയാക്കുക. ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ നിങ്ങളെ ബന്ധപ്പെട്ടു അവ വാങ്ങുന്നതാണ്.


ആവശ്യമുള്ള വിവരങ്ങൾ

1. ജില്ല :

2. പഞ്ചായത്ത് / മുനിസിപ്പാലിറ്റി :

3. പിൻ കോഡ് :

4. ഇമെയിൽ അഡ്രസ് :

5. മൊബൈൽ നമ്പർ:

6. നോമിനിയുടെ പേര് :

7. നോമിനിയുമായുള്ള ബന്ധം :

8. നോമിനിയുടെ വയസ്സ് :

9. അഡ്രസ് (പാസ്പോർട്ടിലേതു പോലെ മാത്രം):

 

ആവശ്യമുള്ള ഡോക്യുമെന്റ്.

1. പാസ്പോർട്ട് ആദ്യ പേജ്,

2. അവസാന പേജ്,

3. വിസാ പേജ് (വിസക്ക് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം)

4. ഒരു ഫോട്ടോ, 

5.  ഡോക്യൂമെന്റസ് കോപ്പിയിൽ ഒപ്പ്. 


സംശയങ്ങൾക്ക് വിളിക്കാം 

കിഷോർ കുമാർ - 3839 5229

ബിനു കുണ്ടറ - 3879 4085No comments

Powered by Blogger.