കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കം കുറിച്ചു.
കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കം കുറിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കായി നടപ്പിലാക്കുന്ന മെമ്പേഴ്‌സ് ബെനിഫിറ്റ് സ്‌കീമിനു തുടക്കം കുറിച്ചു. കെ.പി.എ യുടെ ഐഡി കാർഡ് ഉപയോഗിച്ച് കൊണ്ട് ബഹ്‌റൈനിലെ വിവിധ എരിയകളിലെ നൂറോളം സ്ഥാപനങ്ങളിൽ നിന്നും വിവിധ തരത്തിലുള്ള സേവനങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ ഈ സ്കീമിലൂടെ അംഗങ്ങൾക്ക് ലഭിക്കും. ബെനിഫിറ്റ് സ്കീമിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ കെ.പി.എ വെബ്സൈറ്റിലൂടെയും, വാട്സ്ആപ് ഗ്രൂപ്പിലൂടെയും ലഭ്യമാകുമെന്നും, കെ.പി.എ അംഗങ്ങൾക്കായുള്ള കൂടുതൽ ക്ഷേമ പദ്ധതികൾ ഉടൻ അറിയിക്കുമെന്നും പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ബെനിഫിറ്റ് സ്‌കീം കൺവീനർ രജീഷ് പട്ടാഴി എന്നിവർ അറിയിച്ചു.
No comments