Header Ads

KPA BAHRAIN

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

ഒന്നിച്ചു ഒത്തുകൂടാൻ സാധിക്കാത്ത പ്രതിസന്ധികൾ  തുടരുന്ന  ഈ പെരുന്നാൾ കാലത്തു  അംഗങ്ങൾക്ക് പരസ്പരം കാണാനും, പെരുന്നാൾ ആശംസകൾ പങ്കു വയ്ക്കാനും ഓൺലൈനിലൂടെ അവസരം ഒരുക്കി കൊല്ലം പ്രവാസി അസോസിയേഷൻ.


ചെറുത്തുനിൽപ്പിന്റെ ചെറിയ പെരുന്നാൾ എന്ന പേരിൽ സംഘടിപ്പിച്ച  കെ.പി.എ. ഈദ് സംഗമം പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു ഈദ് സന്ദേശം നൽകി.  വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിനു ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും, സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു.       

  ദിൽഷാദ്, അഞ്ജന ദിലീപ് എന്നിവർ ആലപിച്ച മനോഹര ഗാനങ്ങൾ സംഗമത്തിന് മിഴിവേകി.  തുടർന്ന് സെൻട്രൽ, ഡിസ്ട്രിക്ട്, ഏരിയ കമ്മിറ്റി, വനിതാ വിഭാഗം പ്രതിനിധികളായ നാരായണൻ, നവാസ് കരുനാഗപ്പള്ളി, അജിത് ബാബു, അനൂബ് തങ്കച്ചൻ, നവാസ് കുണ്ടറ, ഹരി എസ്. പിള്ള, അനോജ് മാസ്റ്റർ. സലിം തയ്യിൽ, സജികുമാർ, ബിജു കാര്യറ, ബിനു കുണ്ടറ, ജിഷ വിനു, റെജിമോൻ, മുഹമ്മദ് ഷാ, ഗീവർഗ്ഗീസ്, ലിനീഷ് പി ആചാരി, സീന അനൂബ് എന്നിവർ  ഈദ്  ആശംസകൾ അറിയിച്ചു.

No comments

Powered by Blogger.