കെ.പി.എ യുടെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി
കെ.പി.എ യുടെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി
ഹമ്മദ് ടൗണിൽ താമസിച്ചു വന്ന കൊല്ലം പത്തനാപുരം സ്വദേശി പോൾ ജോൺ കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് ശമ്പളവും, വിസയും ഇല്ലാതെ പ്രയാസത്തിലായി ഭക്ഷണത്തിനു വരെ ബുദ്ധിമുട്ടുകയാണ് എന്നറിയുകയും കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിനു അവശ്യസാധനങ്ങൾ എത്തിച്ചു നൽകുകയും, തുടർന്ന് നാട്ടിലേക്കു പോകാൻ പാസ്സ്‌പോർട്ട് , വിസ പ്രശ്നങ്ങൾ തീർത്തു കെ.പി.എ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച വിമാന ടിക്കറ്റും കൈമാറി.
കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ, ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, ഏരിയ കോ-ഓർഡിനേറ്റർ അജിത് ചാത്തന്നൂർ , ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് പ്രമോദ്, ജോ. സെക്രട്ടറി പ്രദീപ് എന്നിവർ സംബന്ധിച്ചു .
No comments