നീണ്ട കാലത്തെ പരിശ്രമങ്ങൾക്കൊടുവിൽ കൊല്ലം പ്രവാസി നാടണഞ്ഞു.
പാസ്സ്പോര്ട്ടു ലഭിക്കാതെയും വിസ കാലാവധി കഴിഞ്ഞും ജോലി നഷ്ടപ്പെട്ടും അടക്കമുള്ള വിവിധ പ്രശ്നങ്ങളാൽ നാട്ടിൽ പോകാൻ കഴിയാതെ സൽമാബാദിൽ താമസിച്ചു വരുകയായിരുന്ന കൊല്ലം കുണ്ടറ സ്വദേശിയെ ബഹ്‌റൈനിലെ വിവിധ സാമൂഹ്യപ്രവർത്തകരുട ഇടപെടലിന്റെ ഫലമായി നാട്ടിലേക്ക് അയക്കാൻ കൊല്ലം പ്രവാസി അസോസിയേഷൻ വിമാന ടിക്കെറ്റ് നൽകിയിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി എയർപോർട്ടിൽ എത്തിയപ്പോൾ ആണ് യാത്രാ വിലക്കുള്ളതായി അറിയാൻ കഴിഞ്ഞത്.
അങ്ങനെ യാത്ര മുടങ്ങുകയും കോടതിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വഷിച്ചപ്പോൾ ഏകദേശം 880 ദിനാർ അടക്കേണ്ട ഒരു കേസ് ഉള്ളതായി അറിഞ്ഞു. തുടർന്ന് കൊല്ലം പ്രവാസി അസോസിയേഷൻ ഇടപെട്ടുകൊണ്ട് ഈ തുക കുറപ്പിക്കുകയും, നാട്ടിൽ നിന്നും കുറച്ചു സഹായം ലഭ്യമാക്കി, ബാക്കിയുള്ള തുക കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട്, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ചേർന്നു സംഘടിപ്പിച്ചു കോടതി നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയാക്കി.
സൽമാബാദ് ഏരിയ കമ്മിറ്റിക്കും പ്രസിഡന്റ് ശ്രീ. റിതിൻ തിലകിനും, കേസുകൾ ഒഴിവാക്കാനും ടിക്കറ്റ് നൽകാനും സാമ്പത്തിക സഹായം നൽകിയ കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട്, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, എല്ലാ മെമ്പർമാർക്കും നന്ദി അറിയിക്കുന്നു..
നിരാലംബരും നിരാശ്രരുമായ കൊല്ലം പ്രവാസികളെ നമുക്ക് ഒരുമിച്ചു കൈകോർത്തു സഹായിക്കാം.
നന്മകൾ ചെയ്യുമ്പോൾ നന്മകൾ നമുക്കും ലഭിക്കും..🌹🌹🌹.
No comments