Header Ads

KPA BAHRAIN

സാം അടൂരിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

 സാം അടൂരിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. 



ബഹ്റൈനിലെ സാമൂഹിക - ജീവകാരുണ്യ പ്രവർത്തനത്തില്‍ മുന്നില്‍ നിന്നിരുന്ന സാം സാമുവലിന്‍റെ അകാല നിര്യാണത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. നിസ്വാര്‍ഥ-ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു സാം അടൂര്‍. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. നിഷ്കളങ്കമായ പ്രവര്‍ത്തനം കൊണ്ട് സാധാരണ പ്രവാസികള്‍ക്ക് ആശ്രയമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട്  ബഹ്‌റൈനിലെ പൊതു സമൂഹത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ പ്രസിഡെന്‍റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.

No comments

Powered by Blogger.