കൊല്ലം പ്രവാസി അസോസിയേഷൻ - ബഹ്‌റൈൻ - സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ്
*കൊല്ലം പ്രവാസി അസോസിയേഷൻ - ബഹ്‌റൈൻ* *സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ്*
മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ മാനസികമായും, ശാരീരികമായും ഒരു പുത്തനുണർവ് നൽകുന്നതിനായി *കൊല്ലം പ്രവാസി അസോസിയേഷന്റെ* നേതൃത്വത്തിൽ *സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ്* സംഘടിപ്പിക്കുന്നു. *ബഹ്‌റൈൻ ഡോജോ മാർഷ്യൽ ആർട്സ് ആൻഡ് സിദ്ധയോഗ സെന്റർ ട്രെയിനർ സെൻസായി അനോജ് മാസ്റ്റർ* ആണ് ഈ ക്‌ളാസ്സുകൾ നയിക്കുന്നത്.
കുട്ടികൾക്കും, വനിതകൾക്കും, പുരുഷന്മാർക്കും പ്രത്യേക ഗ്രൂപ്പുകളായിട്ടായിരിക്കും ഓൺലൈൻ സൂം ക്ലാസുകൾ നടക്കുക.
ഓരോ മണിക്കൂർ വീതം ആഴ്ചയിൽ 3 സെഷനിലായി 4 ആഴ്ച കൊണ്ട് 12 സൗജന്യ ക്ലാസ്സുകളാണ് ഓരോ ഗ്രൂപ്പിനും ഉണ്ടായിരിക്കുന്നത്.
ഈ ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ളവർക്ക് https://tinyurl.com/kpafitness ഈ ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു വിളിക്കാം 3644 6223, 33006777
No comments