കൂടണയും വരെ കൂട്ടുമായി ബഹ്‌റൈൻ- കൊല്ലം പ്രവാസി അസോസിയേഷൻ
ബഹ്‌റൈനിലെ സന്നദ്ധ-സാമൂഹിക സംഘടനാ പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ പ്രവാസി യാത്രാ മിഷൻ ബഹ്‌റൈനിൽ നിന്നും കഷ്ടതയനുഭവിച്ച 181 പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി യാത്രക്കാരും 2 തമിഴ്‌നാട് കന്യാകുമാരി സ്വദേശികളുമായിരുന്നു യാത്രക്കാർ. കോഴിക്കോട് നിന്നും വിവിധ ജില്ലകളിലേക്ക് പോകേണ്ട യാത്രകാർക്ക് പ്രത്യേകം വാഹന സൗകര്യവും ഏർപ്പെടുത്തി കൂട്ടായ്മ കൂടണയും വരെ എന്ന കരുതലിനെ അന്വർത്ഥമാക്കി.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി സ്വദേശികളുമായി കൊല്ലം പ്രവാസി അസോസിയേഷൻ ഏർപ്പെടുത്തിയ പ്രത്യേക ബസ് ശനിയാഴ്ച്ച പുലർച്ചെ 2 മണിക്കു യാത്ര ആരംഭിച്ചു. കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു, യാത്രക്കാർക്കു ഭക്ഷണവും വെള്ളവും വാഹനത്തിൽ തന്നെ നൽകിയിരുന്നു. ഓരോ പ്രദേശത്തും അതാത് ആരോഗ്യ പ്രവർത്തകരുമായും ബന്ധപ്പെട്ടു എത്തിച്ചേർന്ന പ്രവാസികളുടെ ക്വാറന്റൈൻ ഏർപ്പെടുത്തി. അവസാന യാത്രക്കാരായ തമിഴ്നാട് സ്വദേശികളെ കേരളാ തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ പ്രവർത്തകർക് കൈമാറിയതോടെ വലിയൊരു ദൗത്യം പൂർത്തീകരിച്ച ആശ്വാസത്തിലാണ് കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ. നേരത്തെ 4 ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ ഈ നന്മ പ്രവർത്തിയുടെ ഭാഗമായിരുന്നു.
ഈ കാരുണ്യ പ്രവർത്തിയിൽ എല്ലാവിധ പിന്തുണയും നൽകിയ പ്രവാസി യാത്രാ മിഷൻ അംഗങ്ങൾ, കരുണ ടാക്സി സർവീസ് അംഗങ്ങൾ, കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ്, സെൻട്രൽ, ഡിസ്ട്രിക്റ്റ്, ഏരിയ , വനിതാ കമ്മിറ്റി അംഗങ്ങൾക്ക് നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് നിസാർ കൊല്ലവും, സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
No comments