കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ഡേ
കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ഡേ
കോറോണയുടെ അതിപ്രസരം നടനമാടി കൊണ്ടിരിക്കുന്ന ഈ സമയത്ത് എല്ലാവരും മാനസികമായി വല്ലാത്ത അവസ്ഥയിലാണ്. വീട്ടിൽ തന്നെ ഇരിക്കുന്ന സ്ത്രീകളും, കുട്ടികളും വെക്കേഷനായിട്ടും നാട്ടിൽ പോയിട്ട് പുറത്തേക്കു പോലും പോകാനാവാത്ത സ്ഥിതിയും അതുപോലെ പുരുഷന്മാരും ജോലി ചെയ്യുന്നവരായാലും, സ്വന്തമായി ബിസിനസ്സു നടത്തുന്നവരായാലും പല വിധ പ്രശ്നങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കലും, ജോലി നഷ്ടപ്പെടലും എല്ലാം കൂടി എല്ലാവരുടേയും മനസുകൾ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഈ സമയത്ത് നമ്മുടെയൊക്കെ മനസ്സുകളെ ശാന്തമാക്കാൻ, പുത്തൻ ഉണർവ്വു നൽകുവാൻ കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ഡേ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. നമ്മളുടെ മനസ്സുകൾക്ക് ഊർജ്ജവും, ഉന്മേഷവും പകർന്ന് പുത്തനുണർവ്വ് ഉണ്ടാക്കുവാൻ നാല്പത്തിയഞ്ചു വർഷത്തോളം വിവിധ മേഖലകളിൽ എക്സ്പീപീരിയൻസ് ഉള്ള ബഹറിനിലെ പ്രശ്സ്തനായ കൗൺസിലറും, മനസിൻ്റെ ഉള്ളറകളിൽ കടന്നു ചെന്ന് സ്വയം മനസ്സിലാക്കി തരുവാൻ കഴിവും ഉള്ള ബഹുമാനപ്പെട്ട ശ്രീ. ഡോ. ജോൺ പനയക്കൽ (ചെയർമാൻ പ്രവാസി ഗൈഡൻസ് സെൻറർ W.L.L & പ്രവാസി ഗൈഡൻസ് ഫോറം W.L.L) സാറിനോടൊപ്പം നമ്മളും സൂം മീറ്റിങ്ങിൽ പങ്കാളികളാകുന്നു.
തിയതി : 09.08.2020
സമയം: 8.00 to 9.00 PM
വിഷയം - ഒരു രാവും പുലരാതിരുന്നിട്ടില്ല.
No comments