കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
*കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി*
ദുബായിൽ നിന്നും കരിപ്പൂരിൽ വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു. കൂടാതെ മൂന്നാർ രാജമല പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കും അനുശോചനം രേഖപ്പെടുത്തി. ദുരന്തമുഖത്ത് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച നാട്ടുകാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും സെക്രട്ടറിയേറ്റ് കമ്മിറ്റി പത്രകുറിപ്പിൽ പറഞ്ഞു.
No comments