കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഇടപെടലിൽ സൗദിയിൽ കുടുങ്ങിക്കിടന്ന പ്രവാസികൾക്കു ആശ്വാസ സഹായം
*കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഇടപെടലിൽ സൗദിയിൽ കുടുങ്ങിക്കിടന്ന പ്രവാസികൾക്കു ആശ്വാസ സഹായം*
കഴിഞ്ഞ ആറു മാസമായി ജോലിയും, ശമ്പളവും ഇല്ലാതെ റിയാദിൽ ഇരുപതോളം സഹോദരിമാർ അടങ്ങുന്ന ഒരു കൂട്ടം മലയാളികൾ കുടുങ്ങി കിടക്കുകയാണെന്നും, അതിലെ ഒരു സഹോദരി കഴിഞ്ഞ ദിവസം മരണപ്പെടുകയും കൊറോണ ആണെന്ന സംശയവും, മറ്റുള്ളവർക്കെല്ലാം ഇത് ബാധിച്ചിരിക്കും എന്നുള്ള ഭീതിയും എല്ലാവരിലും ഉണ്ടാകുകയും ചെയ്തു. ഇവരെല്ലാം ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുകയാണെന്നും ആരുടേയും സഹായം ലഭിക്കുന്നില്ല എന്നും കൊല്ലം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണ കുമാറിനെ നാട്ടിൽ നിന്നും അതിൽ ഉൾപ്പെട്ട ഒരു സഹോദരിയുടെ വീട്ടുകാർ ബന്ധപ്പെട്ട് അറിയിക്കുകയും തുടർന്ന് കെ.പി. എ പ്രസിഡന്റ് നിസാർ കൊല്ലം , സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം എന്നിവർ മുഖേന റിയാദിലുള്ള സാമൂഹ്യ പ്രവർത്തകർ വഴി അവരെ ബന്ധപ്പെടുകയും തുടർന്ന് അവർക്കായി മരുന്നുകളും, ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും എല്ലാം ഇന്ന് എത്തിച്ചു കൊടുക്കുകയും ചെയ്തു. തുടർന്നു അവരെ നാട്ടിൽ എത്തിക്കാൻ ഉള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളിലേക്കു എത്തിക്കാനുള്ള ശ്രമങ്ങളും റിയാദിലുള്ള സാമൂഹിക പ്രവർത്തകർ വഴി തുടങ്ങിക്കഴിഞ്ഞു.
No comments