കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീയുടേ നേതൃത്വത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച സിപിആർ (CPR) ട്രെയിനിങ് ക്ലാസ് ശ്രദ്ധേയമായി.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീയുടേ നേതൃത്വത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച സിപിആർ (CPR) ട്രെയിനിങ് ക്ലാസ് ശ്രദ്ധേയമായി.

കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീയുടേ ആഭിമുഖ്യത്തിൽ ഉമ്മൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് സ്ത്രീകൾക്കായി സംഘടിപ്പിച്ച സിപിആർ (CPR) ട്രെയിനിങ് ക്ലാസ് ശ്രദ്ധേയമായി. 45-ൽ പരം വനിതകൾ ഈ ക്ലാസ് ഉപയോഗപ്രദമാക്കി. പ്രവാസി ശ്രീ ചെയർപേഴ്സൺ പ്രദീപ അരവിന്ദ് അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അഞ്ജലി രാജ് സ്വാഗതവും പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ബ്ലസ്സി ജി നന്ദിയും പറഞ്ഞു .കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചടങ് ഉദ്ഘാടനം ചെയ്തു .തുടർന്ന് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ട്രെയ്നർ ഹെഡ് ദിവ്യ ക്കു കെപിഎയുടെ ഉപഹാരം കൈമാറി.കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ ട്രഷറർ മനോജ് ജമാൽ കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി , പ്രവാസി ശ്രീ ചെയർപേഴ്സൺ ഷാമില ഇസ്മായിൽ എന്നിവർ ആശംസകൾ അറിയിച്ചു.
പ്രവാസി ശ്രീ യൂണിറ്റ് ഹെഡ്മാരായ ഷാനി നിസാർ ,ആൻസിയ ആസിഫ് , നസീമ ഷഫീക്, റസീല മുഹമ്മദ് പരിപാടിക്കു നേതൃത്വം നൽകി. ചടങ്ങിൽ കെ.പി.എ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി അംഗങ്ങൾ, പങ്കെടുത്തു.







No comments