Header Ads

KPA BAHRAIN

എഴുത്താണി ഓൺലൈൻ കൈയെഴുത്തു ദ്വൈമാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്തു

എഴുത്താണി ഓൺലൈൻ കൈയെഴുത്തു ദ്വൈമാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്തു

കൊല്ലം പ്രവാസി അസ്സോസിയേഷൻ കലാ - സാഹിത്യ വിഭാഗം സൃഷ്ടി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ കൈയെഴുത്തു ദ്വൈമാസിക "എഴുത്താണി യുടെ ആദ്യലക്കം പ്രകാശനം ചെയ്തു. അംഗങ്ങളുടെ എഴുതാനും ,  വരയ്ക്കാനുമുള്ള കഴിവുകൾ , അംഗങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ സൃഷ്ടികൾ രണ്ടു മാസം കൂടുമ്പോൾ ഓൺലൈൻ വഴി പ്രസിദ്ധീകരിക്കുക എന്നതാണ് ഉദ്ദേശം . ആദ്യ ലക്കത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജ് നിർവഹിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്, ജനറല്സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധന്, കെ.പി.എ ട്രെഷറർ മനോജ് ജമാൽ, സൃഷ്ട്‌ ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ , സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്റ്റി , ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ പ്രിൻസിപ്പൽ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ: ഗോപിനാഥ് മേനോൻ, കെ.പി.എ വൈ.പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽ കുമാർ, സെക്രട്ടറി റെജീഷ് പട്ടാഴി, അസി. ട്രെഷറർ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.





No comments

Powered by Blogger.