Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം പ്രൗഡ ഗംഭീരമായി സംഘടിപ്പിച്ചു.

 കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം പ്രൗഡ ഗംഭീരമായി  സംഘടിപ്പിച്ചു.



കൊല്ലം പ്രവാസി അസോസിയേഷൻ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി സൽമാനിയ ഏരിയ  കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ് റസ്റ്റോറന്റിൽ വെച്ച്  ഇരുന്നൂറ്റി അൻപതോളം  അംഗങ്ങളെ  പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കെ.പി.എ  പ്രസിഡന്റ്  അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ  ചെയർമാൻ അഡ്വ. ബിനു  മണ്ണിൽ  മുഖ്യ അതിഥിയായി പങ്കെടുത്തു. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ്  കൂറുമുള്ളിൽ, കെ പി എ രക്ഷാധികാരിയും   സാമൂഹിക പ്രവർത്തകനുമായ ബിനോജ് മാത്യു എന്നിവർ വിശിഷ്ട അതിഥികളായും ചടങ്ങിൽ പങ്കെടുത്തു.

 കെ.പി.എ സൽമാനിയ ഏരിയ പ്രസിഡന്റ്  ജയകമാർ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി ജിബി ജോൺ വര്ഗീസ് സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം, വൈസ് പ്രസിഡന്റ്  കോയിവിള  മുഹമ്മദ് കുഞ്ഞ് സെക്രട്ടറിമാരായ  അനിൽകുമാർ, രജീഷ് പട്ടാഴി,അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി , സൽമാനിയ ഏരിയ ട്രഷറർ സന്തോഷ് കുമാർ , ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ  എന്നിവർ ആശംസകൾ അറിയിച്ചു. സൽമാനിയ ഏരിയ  കെ പി എ പൊന്നോണം  2025 പ്രോഗ്രാം കൺവീനർ അക്ബർഷാ നന്ദി രേഖപ്പെടുത്തി.


കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കെപിഎ അംഗങ്ങൾക്കും കുട്ടികൾക്കും  കെ.പി.എ സൃഷ്ടി സിമ്പണി കലാകാരന്മാർക്കും  കലാകാരികൾക്കും സൽമാനിയ ഏരിയ കമ്മിറ്റി  മൊമെന്റോ നൽകി.സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.


വിഭവസമൃദ്ധമായ ഓണസദ്യയും, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, കുട്ടികളും കെ.പി.എ കുടുംബാംഗങ്ങളും പങ്കെടുത്ത ഓണക്കളികളും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.

No comments

Powered by Blogger.