കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം "പ്രവാസി ശ്രീ" ഓണാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ കെ പി എ ആസ്ഥാനത്ത് വച്ച് വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു.
പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. . കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം , വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, യൂണിറ്റ് ഹെഡുകൾ ആയ സുമി ഷെമീർ, ഷാനി നിസാർ , രമ്യ ഗിരീഷ് , നസീമ ഷഫീഖ് , എന്നിവർ ആശംസകൾ അറിയിച്ചു. ,യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതവും , ഷാമില ഇസ്മയിൽ നന്ദിയും രേഖപ്പെടുത്തി.
കെ പി എ പൊന്നോണം 2025നു വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവാസി ശ്രീ യൂണിറ്റുകൾക്കും സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങൾ മൊമെന്റോ നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും, പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും, ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
No comments