Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറഖ് ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

 കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറഖ് ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ  10 ഏരിയാകളിലായി നടത്തി വരുന്ന   പോന്നോണം 2025 ന്റെ  ഭാഗമായി  മുഹറഖ്   ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്സ് റസ്റ്റോറന്റിൽ  വെച്ച്  കെ പി എ മുഹറഖ്  ഏരിയയുടെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കെ.പി.എ വൈസ്  പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു കെ പി എ  പൊന്നോണം  2025  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹറിനിലെ സാമൂഹ്യ പ്രവർത്തകനും കൊല്ലം പ്രവാസി അസോസിയേഷൻ  രക്ഷാധികാരിയുമായ   ബിജു മലയിൽ  മുഖ്യ അതിഥിയായും  
എസ് എൻ സി എസ്  ബഹ്‌റൈൻ ജനറൽ  സെക്രട്ടറിയും  സാമൂഹ്യ പ്രവർത്തകനുമായ ശ്രീകാന്ത് എം എസ്  വിശിഷ്ട അതിഥിയായി  പങ്കെടുത്തു.വിദേശത്ത് ജീവിക്കുമ്പോഴും നമ്മുടെ നാടിൻ്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്തേണ്ടത് പ്രധാനമാണെന്നും, അതിന് ഇത്തരം പരിപാടികൾ സഹായിക്കുമെന്നും കെപിഎ വൈസ് പ്രസിഡൻ്റ് ശ്രീ കോയിവിള മുഹമ്മദ് കുഞ്ഞ് അഭിപ്രായപ്പെട്ടു.

കെ പി എ  മുഹറഖ്   ഏരിയ പ്രസിഡന്റ്  മുനീർ പി  അധ്യക്ഷത വഹിച്ച ചടങ്ങിന്  ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, കെ പി എ  സ്ഥാപക ട്രഷറർ രാജ് കൃഷ്ണൻ,കെ പി എ  സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ്  പട്ടാഴി,  അസിസ്റ്റന്റ് ട്രഷറർ  കൃഷ്ണകുമാർ , ഏരിയ കോഡിനേറ്ററുമായ  ഷാഹിൻ മഞ്ഞപ്പാറ, ഏരിയ ജോയിന്റ് സെക്രട്ടറി നിഥിൻ ജോർജ്  ഏരിയ വൈസ് പ്രസിഡന്റ് അജൂബ്  എന്നിവർ ആശംസകൾ അറിയിച്ചു. മുഹറഖ്  ഏരിയ ട്രെഷറർ അജി അനിരുദ്ധൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.കെ.പി.എ സെൻട്രൽ  .സെൻട്രൽ ,ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും  ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം , അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും , കുട്ടികളും, കെപിഎ കുടുംബാംഗങ്ങളും  പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.













No comments

Powered by Blogger.