Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ - ബഹ്‌റൈൻ 10 ഏരിയകളിലായി നടത്തി വരുന്ന  പൊന്നോണം 2025 ന്റെ  ഭാഗമായി  റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഗായ കെ സി എ ഹാളിൽ വെച്ച്  റിഫാ ഏരിയയുടെ ഓണാഘോഷം സംഘടിപ്പിച്ചു.


കെ.പി.എ പ്രസിഡന്റ് അനോജ്  മാസ്റ്റർ ഉദ്ഘാടനം ചെയ്ത കെ പി എ  പൊന്നോണം  2025  ചടങ്ങിൽ ബഹറിനിലെ പ്രമുഖ  മാധ്യമപ്രവർത്തകനും  ഫോർ പി എം ന്യൂസ്  എക്സിക്യൂട്ടീവ് എഡിറ്റർ കൂടിയായ പ്രദീപ് പുറവങ്കര  മുഖ്യഅതിഥിയായും  കെ സി എ  ജനറൽ സെക്രട്ടറി വിനു ക്രിസ്ടി,, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത്  എന്നിവർ  വിശിഷ്ട അതിഥിയായി  പങ്കെടുത്തു. കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ  പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ  ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും, ബന്ധങ്ങൾ കൂടുതൽ  ദൃഢമാക്കുവാനും ഉള്ള അവസരം
ഇങ്ങനെയുള്ള ആഘോഷ പരിപാടികൾ  സഹായിക്കുമെന്നും കെ പി എ പ്രസിഡന്റ് പറഞ്ഞു.

കെ പി എ  റിഫാ ഏരിയ പ്രസിഡന്റ്  സുരേഷ് കുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിന്  ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, കെ പി എ  സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം, വൈസ് പ്രസിഡന്റ് കോയി വിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ്  പട്ടാഴി,  അസിസ്റ്റന്റ് ട്രഷറർ  കൃഷ്ണകുമാർ ,കെ പി എ  മെമ്പർഷിപ്പ് സെക്രട്ടറിയും ഏരിയ കോഡിനേറ്ററുമായ  മജു ആർ  വർഗീസ്  ,ഏരിയ കോഡിനേറ്റർ ഷിബു  സുരേന്ദ്രൻ ,  ഏരിയ ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ , ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള  എന്നിവർ ആശംസകൾ അറിയിച്ചു.  റിഫാ ഏരിയ ട്രെഷറർ അനന്തു ശങ്കർ    ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെ.പി.എ സെൻട്രൽ  കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ്  ഉണ്ണികൃഷ്ണൻ , ലിനീഷ് പി ആചാരി, ജോസ് മങ്ങാട്  എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു . സെൻട്രൽ , ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും, പ്രവാസശ്രീ അംഗങ്ങളും  ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം , അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും , കുട്ടികളും, കെപിഎ കുടുംബാംഗങ്ങളും  പങ്കെടുത്ത വിവിധ ഓണക്കളികളും, വടം വലിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി










No comments

Powered by Blogger.