Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ മ്യൂസിക് വിഭാഗം സംഘടിപ്പിക്കുന്ന  പ്രതിമാസ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് കെ. പി. എ ഹാളിൽ വച്ച്  തുടക്കമായി.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ നിർവഹിച്ചു. സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു.

ഓറ ആർട്‌സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ മുഖ്യാതിഥിയായും, പ്രശസ്ത ഗായികയും സ്റ്റാർ സിംഗർ ഫെയിം താരവുമായ പാർവതി മേനോൻ  മുഖ്യാതിഥിയായും  ചടങ്ങിൽ പങ്കെടുത്തു.  കെ. പി. എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി രജീഷ് പട്ടാഴി, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു.

സൃഷ്ടി സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്റ്റി സ്വാഗതവും, സിംഗേഴ്സ് കോ-ഓർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ നന്ദിയും അർപ്പിച്ചു. സൃഷ്ടി ഡാൻസ് കൺവീനർ ബിജു ആർ പിള്ള സിംഫണിയിലെ ഗായകരെ പരിചയപ്പെടുത്തി.

തുടർന്ന് നടന്ന സംഗീതപരിപാടിയിൽ സൃഷ്ടി അംഗങ്ങളായ റാഫി പരവൂർ, ഉശാന്ത്, റൈഹാന, ആനി, ജെയിൻ, അർഫാൻ  എന്നിവർ സംഗീതപ്രകടനങ്ങൾക്കു നേതൃത്വം നൽകി. ഗായകരുടെ സമഗ്ര സാന്നിധ്യം പരിപാടിക്ക് സംഗീതമാധുരിയും കലാ വൈവിധ്യവും പകർന്നു.

കെ. പി. എ സെൻട്രൽ കമ്മിറ്റി, ജില്ലാകമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ  ചടങ്ങിൽ സന്നിഹിതരായിരുന്നു.
















No comments

Powered by Blogger.