കെ . പി . എ സിംഫണി പോസ്റ്റർ പ്രകാശനം നിർവഹിച്ചു .
കെ . പി . എ സിംഫണി പോസ്റ്റർ പ്രകാശനം നിർവഹിച്ചു .
കൊല്ലം പ്രവാസി അസ്സോസിയേഷൻ കലാസാഹിത്യവിഭാഗം സൃഷ്ടിയിലെ മ്യൂസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രതിമാസ സംഗീത പരിപാടി ആയ കെ . പി . എ സിംഫണിയുടെ പോസ്റ്റർ പ്രകാശനം നടന്നു .
കെ . പി . എ ഈദ് ഫെസ്റ്റ് 2025 പരിപാടിയിൽ വച്ച് സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ കെ . പി . എ പ്രെസിഡൻറ് അനോജ് മാസ്റ്ററിനു പോസ്റ്റർ നൽകി പ്രകാശനം നിർവഹിച്ചു . സൃഷ്ടി കൺവീനർമാരായ സ്മിതീഷ് ഗോപിനാഥ്, വിനു ക്രിസ്റ്റി , ബിജു ആർ പിള്ള , കെ . പി . എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , ട്രെഷറർ മനോജ് ജമാൽ , സെക്രെട്ടറിമാരായ അനിൽ കുമാർ , രജീഷ് പട്ടാഴി , സൃഷ്ടി മ്യൂസിക് ടീം അംഗങ്ങൾ , ഈദ് ഫെസ്റ്റ് ജനറൽ കൺവീനർ ഷമീർ സലിം , ജോ . കൺവീനർമാരായ ഷഹീൻ മഞ്ഞപ്പാറ, രഞ്ജിത്ത് ആർ പിള്ള , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി . എം . നവാസ് കരുനാഗപ്പള്ളി , സലിം തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് ഈദ് ഫെസ്റ്റിൽ പരിപാടികൾ അവതരിപ്പിച്ച ഗായകരായ ദിൽഷാദ് , റാഫി പരവൂർ , അഖിൽ , അജിത് , അർഫാൻ , അസ്മ , റൈഹാന , വൃന്ദ , മറിയ , റിംഷ , ഉശാന്ത്, ഷഹീൻ , എയ്ഞ്ചൽ എന്നിവർക്ക് ചടങ്ങിൽ വച്ച് മെഡലുകൾ സമ്മാനിച്ചു.
No comments