Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു.

 കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു.

ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്കാരിക തനിമ നല്‍കി

കൊല്ലം  പ്രവാസി അസോസിയേഷൻ ഈദ് ഫെസ്റ്റ്  2025 എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു.  ആഘോഷത്തിന്‍റെ ഭാഗമായി ബഹ്റൈനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത  ഒപ്പന മത്സരവും,  കലാ സാംസ്കാരിക വിഭാഗമായ കെ.പി.എ. സൃഷ്ടി  അംഗങ്ങള്‍ അവതരിപ്പിച്ച  മ്യൂസിക്കൽ ഡാൻസ്  ഷോയും ഈദ്  ആഘോഷ രാവിനെ വര്‍ണ്ണാഭമാക്കി. 

കെ.പി.എ  പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച  ചടങ്ങിൽ  ജനറൽ സെക്രട്ടറി  പ്രശാന്ത് പ്രബുദ്ധൻ  സ്വാഗതവും,   ഈദ് ഫെസ്റ്റ്  പ്രോഗ്രാം ജനറൽ കൺവീനർ  ഷമീർ സലിം  ആമുഖ പ്രസംഗവും നടത്തി.  പ്രമുഖ  മാധ്യമപ്രവർത്തകയായ രാജി  ഉണ്ണികൃഷ്ണൻ  ഉദ്ഘാടനം നിർവഹിച്ചു.  കെ.സി.എ. പ്രസിഡന്റ് ജയിംസ്  ജോൺ മുഖ്യാതിഥിയായ ചടങ്ങില്‍ ബഹ്‌റൈൻ  കെ.എം.സി.സി.  ഓർഗനൈസിംഗ് സെക്രട്ടറി  ഗഫൂർ കൈപ്പമംഗലം  ഈദ് സന്ദേശം നൽകി. കെ പി എ  വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞു,  സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി , കെ. പി. എ. രക്ഷാധികാരി കെ ചന്ദ്രബോസ്  എന്നിവർ  ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈനിലെ പ്രമുഖ  സാമൂഹിക പ്രവർത്തകർ  പരിപാടിയിൽ  സംബന്ധിച്ചു . കെ പി എ ട്രഷറർ  മനോജ് ജമാൽ നന്ദി പറഞ്ഞു.  തുടർന്ന്  കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ  പ്രമുഖ ഒപ്പന ടീമുകളെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒപ്പന മത്സരം നടന്നു.  ഓർമകളിൽ വളരുന്ന മാപ്പിളപ്പാട്ടുകളുടെ താളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇളയതലമുറ, പാരമ്പര്യത്തെ നവീകരിച്ചുകൊണ്ടുള്ള അവതരണരീതിയിലൂടെയാണ് മനസുകളെ തൊട്ടത്. 

ഒപ്പന മത്സരത്തിന്റെ ഒന്നാം സ്ഥാനം ടീം റിദമിക് ക്യൂൻസും, രണ്ടാം സ്ഥാനം ടീം മൊഞ്ചത്തീസ്, മൂന്നാം സ്ഥാനം ടീം മെഹറുബയും നേടി. വിജയികൾക്ക്  ട്രോഫിയും.  ക്യാഷ് അവാർഡും സമ്മാനിച്ചു.  തുടർന്ന്  കെ പി എ  സൃഷ്ടി  കലാകാരന്മാരുടെ  മ്യൂസിക്  ഡാന്‍സ് ഷോയും,  സഹൃദയ നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും  ഈദ് ഫെസ്റ്റിന്  ഉത്സവലഹരി പകർന്നു.

പ്രോഗ്രാം ജനറൽ കൺവീനർ  ഷമീർ സലിം,  ജോയിൻ കൺവീനർമാരായ  രഞ്ജിത്ത് ആർ പിള്ള , ഷഹീൻ മഞ്ഞപ്പാറ ,  സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ , സൃഷ്ടി സിംഗേഴ്സ്  കൺവീനർ  സ്മിതേഷ് , ഡാൻസ് കൺവീനർ  ബിജു ആർ പിള്ള , സൃഷ്ടി സാഹിത്യവിഭാഗം കൺവീനർ  വിനു  ക്രിസ്റ്റി , പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ  നിസാർ കൊല്ലം, മജു വർഗീസ്, രാജ് ഉണ്ണി കൃഷ്ണൻ , സലിം തയ്യൽ , നവാസ് കരുനാഗപ്പള്ളി, പ്രമോദ് വിഎം , സജീവ് ആയൂർ , സുരേഷ് ഉണ്ണിത്താൻ, മുനീർ, അജി അനുരുദ്ധൻ , അഹദ് , അലക്സ് , പ്രവാസശ്രീ  യൂണിറ്റ്  ഹെഡുകൾ ആയ അഞ്ജലി രാജ് , പ്രദീപ അനിൽ ,സുമി ഷമീർ , ശാമില ഇസ്മയിൽ , ഷാനി നിസാർ , നസീമ ഷഫീക് , രമ്യ ഗിരീഷ്, മറ്റു സെൻട്രൽ കമ്മിറ്റി അംഗങ്ങൾ , ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . 










No comments

Powered by Blogger.