Header Ads

KPA BAHRAIN

കൊല്ലം രൂപത ബിഷപ്പിന് സ്വീകരണം നൽകി.

 കൊല്ലം രൂപത ബിഷപ്പിന് സ്വീകരണം നൽകി.

ബഹ്‌റൈനിൽ  എത്തിയ  കൊല്ലം കത്തോലിക്കാ രൂപതയുടെ ആദരണീയനായ ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക്  കൊല്ലം പ്രവാസി അസോസിയേഷനും,  കേരള കാത്തലിക് അസോസിയേഷനും ചേർന്ന്  പൗരസ്വീകരണം നൽകി.  കെസിഎ  ഹാളിൽ നടന്ന ചടങ്ങിൽ  കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു.

  കെ പി എ  ജനറൽ സെക്രട്ടറി  പ്രശാന്ത് പ്രബുദ്ധൻ  സ്വാഗതം പറഞ്ഞ  ചടങ്ങിൽ,  കെ പി എ  വൈസ് പ്രസിഡന്റ്  കൊയ്‌വിള മുഹമ്മദ് കുഞ്ഞ്  ബിഷപ്പ്  ഡോ. പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക്  കെപിഎയുടെ  ഉപഹാരം നൽകി  ആദരിച്ചു.  കെ.സി.എ. ജനറൽ സെക്രട്ടറി വിനു ക്രിസ്ടി, കെ. പി. എ. രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും ആയ പ്രിൻസ് നടരാജൻ , കെ. പി. എ.  സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം,  കെ സി എ  സ്പോൺസർഷിപ്പ്  ചെയർമാൻ എബ്രഹാം ജോൺ, കെ സി എ  കോർ കമ്മിറ്റി ചെയർമാൻ  അരുൾ ദാസ് തോമസ്, കെ പി എ  സെക്രട്ടറി  അനിൽകുമാർ,  കെ പി എ സെക്രട്ടറി രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു.

കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ കെ.പി.എയുടെ  വിളക്കുമരം സുവനീറും ആപ്പിൾ തങ്കശ്ശേരി താൻ വരച്ച പിതാവിന്റെ ചിത്രവും   ബിഷപ്പിനു  കൈമാറി. കെ . പി . എ ട്രെഷറർ മനോജ് ജമാൽ നന്ദി അറിയിച്ചു .   കെപിഎ   രക്ഷാധികാരികളായ  ബിനോജ്  മാത്യു, ചന്ദ്ര ബോസ്, കെ പി എ  സെൻട്രൽ കമ്മിറ്റി  ,ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ  അംഗങ്ങൾ, കെ പി എ കുടുംബാംഗങ്ങൾ , കെ.സി.എ കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. സൃഷ്ടി കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി .





No comments

Powered by Blogger.