കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി ലോക തൊഴിലാളി ദിനം ആഘോഷിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി ലോക തൊഴിലാളി ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പം വിപുലമായി ആഘോഷിച്ചു.
തൊഴിലാളികളോടൊപ്പം നടന്ന മെയ് ദിന പരിപാടി കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു മെയ് ദിന സന്ദേശം നൽകി. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷ വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറർ മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി എം , ലിനീഷ് പി ആചാരി ഏരിയ കോഡിനേറ്റർ പ്രദീപ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും , ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് തൊഴിലാളികൾക്ക് മധുര വിതരണം നടത്തി.
No comments