കൊല്ലം പ്രവാസി അസ്സോസിയേഷൻ ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റ് സംഘടിപ്പിച്ചു
*കൊല്ലം പ്രവാസി അസ്സോസിയേഷൻ ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റ് സംഘടിപ്പിച്ചു* .
വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്ത സമ്മാനദാന ചടങ്ങിന് ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു . കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ഏരിയ ട്രഷറർ സുജേഷ് നന്ദിയും അറിയിച്ചു . ഹമദ് ടൌൺ ഏരിയ കോ - ഓർഡിനേറ്റർ വിഎം പ്രമോദ്, പ്രദീപ്, ഹമദ് ടൌൺ ഏരിയ എക്സിക്യൂട്ടീവ്സ്, സജി, രജിത് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി .
പ്രമുഖ ബാഡ്മിന്റൺ റഫറികൾ ആയ വിനോദ്, വിശാൽ പെരേര , ശക്തിവേൽ കന്തസ്വാമി , ജ്യോത്സ്ന റെദ , ബ്ലെസി തോമസ് , റഷീദ് , തമിഴ്‌സിൽവി ശക്തിവേൽ , ഡെൽവിൻ ഡേവിസ് തുടങ്ങിയർ കളികൾ നിയന്ത്രിച്ചു .
ലെവൽ 1 ഒന്നാം സ്ഥാനം നേടിയ ടീമിനു കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ട്രോഫിയും , USD 100 ക്യാഷ് അവാർഡ് അജികുമാറും (സർവാൻ ഫൈബർ ഗ്ലാസ്) കൈമാറി .
ലെവൽ 2 ഒന്നാം സ്ഥാനം നേടിയ ടീമിനു സജീവ് ആയൂർ (ചാരിറ്റി വിങ് കൺവീനർ ) ട്രോഫിയും , USD 100 ക്യാഷ് അവാർഡ് പ്രശാന്ത് പ്രബുദ്ധനും (കെ . പി . എ ജനറൽ സെക്രട്ടറി) കൈമാറി .
ലെവൽ 1 രണ്ടാം സ്ഥാനം നേടിയ ടീമിന് ഷാനിൽ അബ്ദുൽ റഹിം (ടൂർണ്ണമെന്റ് മെയിൻ റഫറി) ട്രോഫി കൈമാറി
ലെവൽ 2 രണ്ടാം സ്ഥാനം നേടിയ ടീമിന് സന്തോഷ് കാവനാട് (സിസി അംഗം) ട്രോഫി കൈമാറി
ടൂർണ്ണമെന്റ് മെയിൻ റഫറി ഷാനിൽ അബ്ദുൽ റഹിമിന് കെ . പി . എ ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ്, കമന്റേറ്റർ വിനോദിന് കെ . പി . എ ട്രെഷറർ മനോജ് ജമാൽ എന്നിവർ മൊമെന്റോ കൈമാറി .
ഹമദ് ടൌൺ ഏരിയ കോ - ഓർഡിനേറ്റര്മാരായ പ്രമോദ് , പ്രദീപ് , മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ റാഫി , സുജേഷ് , രജിത് , സജി , നവാസ് എന്നിവർ റഫറികൾക്കുള്ള ഉപഹാരം കൈമാറി
No comments