Header Ads

KPA BAHRAIN

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷൻ "മധുര വിതരണം"

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി  "മധുര വിതരണം"

സാഹോദര്യവും സ്‌നേഹവും പങ്കുവെച്ചുകൊണ്ട് ഓണത്തിന്റെയും നിവേദനത്തിന്റെയും ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയയുടെയും പ്രവാസി ശ്രീ യൂണിറ്റ് എട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്നലെ മനാമ ബസ് സ്റ്റേഷന്റെയടുത്ത് വൈകിട്ട് 5 മണി മുതൽ സംഘടിപ്പിച്ച മധുര വിതരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മനാമയിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിലുള്ള 500 ഓളം പ്രവാസികൾക്ക് മധുരം വിതരണം ചെയ്തു. പ്രവാസികൾ സന്തോഷത്തോടെ മധുരം സ്വീകരിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ പ്രസിഡന്റ് ശ്രീ.അനുരാജിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് 5:00 മണിക്ക് മനാമ ബസ്സ്റ്റേഷന്റെയടുത്ത് കൂടിയ മധുര വിതരണ ചടങ്ങ് കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ.അനോജ്  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.എ മനാമ ഏരിയ സെക്രട്ടറി അമീൻ എം എം കണ്ണനല്ലൂർ സ്വാഗതവും, ഓണ സന്ദേശം നൽകിക്കൊണ്ട് കെ പി എ ജനറൽ സെക്രട്ടറി ശ്രീ.പ്രശാന്ത് പ്രബുദ്ധൻ, നബിദിന സന്ദേശം നൽകിക്കൊണ്ട് കെപിഎ  മനാമ ഏരിയ കോഡിനേറ്റർ ശ്രീ.ഷമീർ സലീമും സംസാരിച്ചു,  ആശംസകൾ അർപ്പിച്ചുകൊണ്ട് കെ.പി.എ  ട്രഷറർ ശ്രീ.മനോജ് ജമാൽ, കെ.പി.എ  വൈസ് പ്രസിഡൻറ് ശ്രീ.ജമാൽ കോയിവള, കെ പി എ സൽമാനിയ ഏരിയാ സെക്രട്ടറി ശ്രീമതി. ജിബി ജോൺ, കെ പി എ മനാമ യൂണിറ്റ് എട്ടിന്‍റെ കോർഡിനേറ്റർ ശ്രീമതി.സുമി ഷമീർ, കെ.പി.എ മനാമ ഏരിയ വൈസ് പ്രസിഡൻറ് ശ്രീ.അലക്സ് തുടങ്ങിയവർ സംസാരിച്ചു. കെ.പി.എ മനാമ ഏരിയ ട്രഷറർ ശ്രീ.അഹദ് കൃതജ്ഞതയും രേഖപ്പെടുത്തി.

തുടർന്ന് നടന്ന മധുര വിതരണത്തിന് KPA മനാമ ഏരിയ കോർഡിനേറ്റർ ഷമീർ സലീം, പ്രസിഡന്റ്  അനുരാജ്, സെക്രട്ടറി അമീൻ എം എം കണ്ണനല്ലൂർ , ട്രഷറർ അഹദ്, വൈസ് പ്രസിഡൻറ് അലക്സ്, പ്രവാസി ശ്രീ മനാമ യൂണിറ്റ് എട്ടിന്‍റെ കോർഡിനേറ്റർ സുമി ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.














No comments

Powered by Blogger.