കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഗെയിം ചെഞ്ചേഴ്സ് വിജയികള്‍
കൊല്ലം പ്രവാസി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഗെയിം ചെഞ്ചേഴ്സ് വിജയികള്‍
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ടീം സിത്ര സ്റ്റാർസ് നെ തോല്‍പ്പിച്ചു കൊണ്ട് ടീം ഗെയിം ചെഞ്ചേഴ്സ് വിജയികളായി.
വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്ത സമാപന ചടങ്ങ് സാമൂഹ്യ പ്രവര്‍ത്തകന്‍ അമല്‍ദേവ് ഉത്ഘാടനം ചെയ്തു. ബി.കെ.എസ് ലൈബ്രേറിയന്‍ വിനോദ്. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ , ഹമദ് ടൌൺ ഏരിയ കോ - ഓർഡിനേറ്റർമാരായ അജിത് ബാബു, പ്രമോദ് വിഎം, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് , ക്രിക്കെറ്റ് കോ ഓര്‍ഡിനേറ്റര്‍ നാരായണന്‍, ജോയിന്റ് സെക്രട്ടറി ബിനിത അജിത് എന്നിവര്‍ ആശംസകൾ നേർന്നു .
ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷ വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ മനോജ് ജമാൽ, ലിനീഷ് പി. ആചാരി എന്നിവര്‍ സന്നിഹിതരായിരുന്നു.
ബെസ്റ്റ് ബാറ്റ്സ്മാൻ കെ.ആര്‍. ഹരി , ബെസ്റ്റ് ബൗളർ ജിൻഷാദ് , മാൻ ഓഫ് ദി മാച്ച് ജുനൈദ് , വാലുയബിള്‍ പ്ലയെർ ഇയേഷ് എന്നിവര്‍ കരസ്ഥമാക്കി
ഹമദ് ടൌൺ ഏരിയ വൈസ് പ്രെഡിഡന്റ് വിനോദ് പരവൂർ , കെ.പി.എ ടസ്‌കേഴ്‌സ് ക്രിക്കെറ്റ് ടീം അംഗങ്ങളായ വിനീത് , പ്രശാന്ത് , ഷാൻ എന്നിവർ ടൂര്‍ണമെന്‍റിനു നേതൃത്വം നല്കി. ഏരിയ മെംബേർസ് ആയ സജി, പ്രദീപ് , രജിത് എന്നിവര്‍ നിയന്ത്രിച്ചു.
No comments