Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷന്‍ – മനാമ ഏരിയക്ക് പുതിയ നേതൃത്വം.

 കൊല്ലം പ്രവാസി അസോസിയേഷന്‍ – മനാമ ഏരിയക്ക് പുതിയ നേതൃത്വം.


കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  മനാമ ഏരിയ സമ്മേളനം മനാമ  എം.സി.എം.എ.ഹാളിൽ വച്ചു നടന്നു.  


ഏരിയ കോഓര്‍ഡിനേറ്റര്‍ മനോജ് ജമാൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ  കെപിഎ  പ്രസിഡന്‍റ്   നിസാർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ വൈസ്  പ്രസിഡന്റ് കിഷോർ കുമാർ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി.     

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ഷമീർ സലിം സാമ്പത്തിക റിപ്പോര്‍ട്ടു ഏരിയ ട്രെഷറർ അബ്ദുൽ അഹദ്  എന്നിവർ  അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി.  
തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരിയായ ഏരിയ കോഓര്‍ഡിനേറ്റര്‍ നവാസ് കുണ്ടറയുടെ   നേതൃത്വത്തില്‍ നടന്നു.  പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രെട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട്  നടത്തി.   പ്രസിഡന്റ്  അനുരാജ്, സെക്രട്ടറി അമീൻ എം.എം., ട്രഷറര്‍ അബ്ദുൽ അഹദ്, വൈസ് പ്രസിഡന്റ് ബൈജു,  ജോ:സെക്രട്ടറി അജയ് അലക്സ്  എന്നിവരെയും  ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി ഷെമീർ നെയും തിരെഞ്ഞെടുത്തു.  നിയുക്ത ട്രഷറര്‍ അബ്ദുൽ അഹദിന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു. 










No comments

Powered by Blogger.