കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹമദ് ടൌൺ ഏരിയക്ക് പുതിയ നേതൃത്വം.
കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹമദ് ടൌൺ ഏരിയക്ക് പുതിയ നേതൃത്വം.
കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൌൺ ഏരിയ സമ്മേളനം ഹമദ്‌ടൗൺ ഫെലിസിറ്റി പൂളില്‍ വച്ചു നടന്നു.
ജോയിന്‍റ് സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ അജിത്കുമാര്‍ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോയിന്‍റ് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ വിനീത് രാജഗോപാലും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി.
അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ, അൽ അമൽ ഹോസ്പിറ്റൽ പി.ആർ..ഓ. അബ്ദുൽ ബാസിത്, ഡോ. അനൂപ് അബ്ദുള്ള , കെ.പി.എ സെക്രെട്ടറിയേറ്റ് കമ്മിറ്റി, എന്നിവർക്കുള്ള ഉപഹാരം ചടങ്ങിൽ നൽകി. ചാരിറ്റി വിങ് കൺവീനർ സജീവ് ആയൂരിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ വി.എം പ്രമോദിന്റെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ നടത്തി.
പ്രസിഡന്റ് ജ്യോതി പ്രമോദ് , സെക്രട്ടറി റാഫി പരവൂർ, ട്രഷറര്‍ വിനീത് രാജഗോപാൽ, വൈസ് പ്രസിഡന്റ് വിനോദ് ചന്ദ്രൻ, ജോ:സെക്രട്ടറി ബിനിത അജിത്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി കെ. എസ് പ്രസന്നൻ, ഷമീർ എസ് എന്നിവരെയും ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി പ്രദീപ് കുമാറിനെയും തിരെഞ്ഞെടുത്തു . നിയുക്ത ട്രഷറര്‍ വിനീതിന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.
തുടർന്ന് സ്‌മൃതി മധുരം 2024 എന്ന പേരിൽ നടന്ന കുടുംബ സംഗമത്തിൽ ഡോ . അനൂപ് അബ്ദുല്ലയുടെ മോട്ടിവേഷൻ സ്പീച്ചും കെ.പി.എ കലാകാരന്മാരുടെയും കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. സഹൃദയ നടൻ പാട്ടു സംഘം, ജ്വാല മ്യൂസിക് എന്നിവരുടെ സംഗീത പരിപാടികളും , വിവിധ മത്സരങ്ങളും അരങ്ങേറി.
No comments