കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഐ എം സി റിഫയിൽ വച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 120 ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു.
റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങിന് ഏരിയ ജോ. സെക്രട്ടറി സാജൻ നായർ സ്വാഗതവും, ഐ.എം.സി പ്രതിനിധികളായ നിർമല ശിവദാസൻ, ആൽബിൻ, ഡോ. റുബീന , ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ്, അനിൽകുമാർ എന്നിവർ എന്നിവർ ആശംസകളും അറിയിച്ചു. ഏരിയ ട്രെഷറർ മജു വർഗീസ് നന്ദി രേഖപ്പെടുത്തി. കെ.പി.എ യുടെ ഉപഹാരം ഐ.എം സി മാനേജ്മെന്റിന് കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ കൈമാറി. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ പ്രദീപ അനിൽ, റസീല മുഹമ്മദ്, ഷാമില ഇസ്മായിൽ, ജ്യോതി പ്രമോദ്, സെൻട്രൽ കമ്മിറ്റി അംഗം വി.എം. പ്രമോദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അനന്തുകൃഷ്ണൻ, അഹമ്മദ് ഷബീർ, നിസാം എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
No comments