Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

 കൊല്ലം പ്രവാസി അസ്സോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു 


ബഹ്‌റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടു  കൊല്ലം പ്രവാസി അസോസിയേഷൻ  ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ അകാലത്തിൽ പേർ പിരിഞ്ഞ കെ.പി.എ കുടുംബാംഗം  ബോജിരാജൻ്റെ സ്മരണയിൽ  സ്നേഹ സപർശം 12ാ മത്  രക്ത ദാന ക്യാമ്പ്  ക്യാമ്പ്  കിംങ് ഹമദ് യൂണിവേഴ്‌സിറ്റി  ഹോസ്പിറ്റൽ വെച്ച്  സംഘടിപ്പിച്ചു.  60 ൽ പരം പ്രവാസികൾ രക്ത ദാനം നടത്തിയ ക്യാംപ് കെ.പി.എ പ്രസിഡന്റ്  നിസ്സാർ കൊല്ലം ഉദ്ഘാടനം ചെയ്തു.  ഹമദ് ടൗൺ ഏരിയ പ്രസിഡന്റ്  പ്രദിപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന  ചടങ്ങിൽ  സാമൂഹിക പ്രവർത്തകരായ  ഹരിഷ് നായർ , അമൽദേവ്,  രാജേഷ് നമ്പ്യാർഎന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.   കെ.പി.എ  വൈസ് പ്രസിഡന്റെ കിഷോർ കുമാർ , അസിസ്റ്റന്റെ ട്രഷറർ, ബിനു കുണ്ടറ, ഹമദ്  ടൗൺ ഏരിയ കോർഡിനേറ്റർ അജിത്ത് ബാബു എന്നിവർ ആശംസകൾ അറിയിച്ചു.  ഹമദ് ടൗൺ ഏരിയ ജോ സെക്രട്ടറി റാഫി സ്വാഗതവും ഏരിയ കോർഡിനേറ്റർ പ്രമോദ് നന്ദി പറഞ്ഞു.






No comments

Powered by Blogger.