കെ.പി.എ- റിഫ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി
കെ.പി.എ- റിഫ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി
കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഐ എം സി റിഫയിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പില്‍ 150 പരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 8 മണിക്ക് റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ്, ഏരിയ വൈ. പ്രസിഡന്റ് ജമാൽ കോയിവിള, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ റസീല മുഹമ്മദ്, ഷാമില ഇസ്മായിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അക്ബർ നൂഹ് കണ്ണ്, ഷാബിർ അക്ബർ, അനന്തു കൃഷ്ണൻ, അനില ഷിബു എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു
No comments