കെ.പി.എ അനുശോചനയോഗം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ അംഗമായിരുന്ന കൊല്ലം ചടയമംഗലം സ്വദേശി കബീർ മുഹമ്മദിന്റെ ആകസ്മിക നിര്യാണത്തിൽ കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , ഏരിയ കോ-ഓർഡിനേറ്റർ വി.എം പ്രമോദ്, മറ്റു ഭാരവാഹികളായ വിഷ്ണു, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
No comments