ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
ശ്രദ്ധേയമായി കെപിഎ ഈദ് ഫെസ്റ്റ് 2023
ഈദ് ദിനാഘോഷത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ കെസിഎ ഹാളിൽ സംഘടിപ്പിച്ച കെപിഎ ഈദ് ഫെസ്റ്റ് 2023 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെപിഎ സാഹിത്യ വിഭാഗമായ സൃഷ്ടിയുടെ കലാകാരന്മാർ അവതരിപ്പിച്ച മാപ്പിളപാട്ടുകളും സിനിമാറ്റിക് ഡാൻസും ആഘോഷങ്ങൾക്ക് മികവേകി.
തുടർന്ന് ബഹ്‌റൈനിലെ മികച്ച ടീമുകൾ പങ്കെടുത്ത ഒപ്പന മത്സരം കാണികളെ ആവേശഭരിതമാക്കി. നേരത്തെ ഇന്ത്യൻ സ്കൂൾ ചെയർമാനും കെപിഎ രക്ഷധികാരിയുമായ പ്രിൻസ് നടരാജ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിനു കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് റമദാൻ നദ്‌വി ഈദ് ദിന സന്ദേശം നൽകിഡോ. പി വി ചെറിയാൻ, നൈന മുഹമ്മദ്, അസീൽ അബ്ദുറഹ്മാൻ, കെസിഎ ആക്റ്റിങ് പ്രസിഡന്റ് തോമസ്, അൻവർ നിലമ്പൂർ, നൗഷാദ് മഞ്ഞപ്പാറ, അജികുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രഷറർ രാജ് കൃഷ്ണൻ നന്ദി അറിയിച്ചു. ഈദ് ഫെസ്റ്റിന് പ്രവാസിശ്രീ, സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
.
No comments