കെ.പി.എ പ്രവാസി ശ്രീ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ, പ്രവാസി ശ്രീ യൂണിറ്റ് 3 , യൂണിറ്റ് 5 ലെ അംഗങ്ങൾക്കു പൂചെടി വിതരണം നടത്തി ആഘോഷിച്ചു. യൂണിറ്റ് ഹെഡുകളായ ജിബി ജോൺ, രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി. വരും വർഷങ്ങളിൽ പരിസ്ഥിതി ദിനം വിപുലമായി നടത്തുവാനും ചെറിയ കൃഷികൾ കൂട്ടായ്മ ആയി നടത്തുവാനും അംഗങ്ങൾ തീരുമാനിച്ചു.
No comments