ജനകീയ ഇന്ത്യന്‍ അംബാസഡർ ബഹ്‌റൈനില്‍ നിന്നും യാത്രയാകുന്നു
ജനകീയ ഇന്ത്യന്‍ അംബാസഡർ ബഹ്‌റൈനില്‍ നിന്നും യാത്രയാകുന്നു
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി. പിയൂഷ് ശ്രീവാസ്തവക്കും, ശ്രീമതി മോനിക്ക ശ്രീവാസ്തവക്കും ക്രൗൺ പ്ലാസയിൽ നൽകിയ യാത്രയപ്പിൽ കൊല്ലം പ്രവാസി അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് നിസാർ കൊല്ലം ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. കോവിഡിന്‍റെ മൂര്‍ധന്യ അവസ്ഥയില്‍ ബഹ്റൈനിലെ അംബാസഡർ ആയി ചാര്‍ജ് എടുത്ത അദ്ദേഹം ഇന്ത്യന്‍ പ്രവാസികളുടെ അതിജീവനത്തിനും അവരുടെ സുരക്ഷക്കും വേണ്ടി അശ്രാന്ത പരിശ്രമം നടത്തി. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരെയും ഒന്നായി കാണാനും അദ്ദേഹത്തിന് സാധിച്ചുവെന്നും . അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ നന്ദിയും അറിയിക്കുകായും അതോടൊപ്പം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതത്തിനും എല്ലാവിധ ആശംസകളും നേരുന്നതായും കെ.പി.എ സെക്രെട്ടറിയേറ്റ് കമ്മിറ്റി അറിയിച്ചു...
No comments