Header Ads

KPA BAHRAIN

പ്രതിസന്ധിയിൽ തണലായി കൊല്ലം പ്രവാസി അസോസിയേഷൻ

 *പ്രതിസന്ധിയിൽ തണലായി കൊല്ലം പ്രവാസി അസോസിയേഷൻ*

പ്രതിസന്ധി ഘട്ടങ്ങളിൽ ആരേയും കാത്ത് നില്ക്കാതെ വിളിപ്പുറത്ത് ഞങ്ങളുണ്ടെന്ന് പറഞ്ഞ് ചേർത്ത് നിർത്തുന്ന ഈ സ്നേഹമുണ്ടല്ലോ! ഇത് നമ്മുടെ മലയാള മണ്ണിന്റെ  സുകൃതമാണ്


വിശക്കുന്നവന്ന് ഭക്ഷണവുമായി വിശ്രമിക്കേണ്ടവർക്ക് തണലായി രോഗികൾക്ക് ആശ്വാസമായി മറ്റ് വിവിധങ്ങളാകുന്ന സഹായങ്ങളുമായി കൊല്ലം പ്രവാസി അസോസിയേഷന്റെ നിസ്വാർത്ഥ പ്രവർത്തകർ  പവിഴ ദ്വീപിൽ സജ്ജമാണ്... ഈ കഴിഞ ദിവസം വിസിറ്റിംഗ് വിസയിൽ വന്ന് ജോലി ലഭ്യമാകെ  താമസത്തിനും , പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പ്രയാസമായി ഗുദൈബ്ബിയ്യ കാർ പാർക്കിംഗ് ഗ്രൗണ്ടിൽ അന്തിയുറങ്ങിയ പ്രിയ സഹോദരനെ ഏറ്റെടുത്തു അദ്ദേഹത്തിന്  താമസിക്കാനുള്ള സൗകര്യവും മറ്റു കാര്യങ്ങളൊക്കെ ചെയ്തുകൊടുത്തും ജോലി സാധ്യതകൾ തേടിയുള്ള അന്വേഷണങ്ങളുമായി സഹജീവി സ്നേഹത്തിൻറെ ഉദാത്ത മാതൃക തീർത്ത്' കൊണ്ട്  കെ പി എ ഗുദൈബ്ബിയ ഏരിയ കോ-ഓർഡിനേറ്റർ നാരായണനും, ഏരിയ ഭാരവാഹികളും   താങ്ങും തണലുമായത്!  തുടർന്ന് മാർട്ടിന് കെ.പി.എ ജോബ് സെല്ലിന്റെ നേതൃത്വത്തിൽ  ജോലി കണ്ടെത്താനുള്ള   പരിശ്രമമായി കെപിഎ  മനാമ ഏരിയ പ്രസിഡൻ്റ്  മഹേഷിന്റെ ഇടപെടൽ കൂടി അദ്ദേഹത്തിന് താമസ സൗകര്യം അടങ്ങുന്ന നല്ല  ഉയർന്ന നിലവാരമുള്ള ജോലിയും , ആശയവിനിമയം നടത്താനുള്ള ഫോണും വാങ്ങി നൽകിയാണ് ഇന്നലെ മഹേഷ് മടങ്ങിയത് ഇന്ന്ന് മുതൽ മാർട്ടിൻ ജോലിയിൽ പ്രവേശിക്കുകയും സുരക്ഷിതനാവുകയും ചെയ്തു


ആശങ്കകൾക്കിടയിലും ആശ്വാസവുമായി KPA ചാരിറ്റി വിങ്

No comments

Powered by Blogger.