തുർക്കി-സിറിയ ഭൂകമ്പബാധിതർക്ക് കെ.പി.എ ബഹ്‌റൈനിന്റെ കൈത്താങ്ങ്
തുർക്കി-സിറിയ ഭൂകമ്പബാധിതരെ സഹായിക്കാൻ കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച ആദ്യ ഘട്ട അവശ്യ വസ്തുക്കൾ തുർക്കി അംബാസ്സഡറുടെ സാന്നിധ്യത്തിൽ എംബസ്സി അധികൃതർക്ക് കൈമാറി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, അസി. ട്രെഷറർ ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ധീൻ, അനിൽ കുമാർ,ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ ലിനീഷ് പി.ആചാരി, സുരേഷ് കുമാർ, ഷമീർ സലിം, മഹേഷ് കെ, നിസാം എന്നിവർ സന്നിഹിതരായിരുന്നു
തുർക്കി-സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള അനുശോചനം അറിയിക്കുകയും കൂടുതൽ സഹായങ്ങൾ കെ.പി.എ യുടെ ഭാഗത്തു നിന്നും ഭാവിയിൽ ഉണ്ടാകും എന്നും ഭാരവാഹികൾ അംബാസഡറെ അറിയിച്ചു
No comments