പ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ
ഒരു കണ്ണിൻറെ കാഴ്ച പൂർണമായും നഷ്ടപ്പെടുകയും മറ്റൊരു കണ്ണിന് കാഴ്ച കുറയുകയും ചെയ്ത കൊല്ലം അഞ്ചാലുംമൂട് സ്വദേശിയും, കെ.പി.എ മനാമ ഏരിയ കമ്മിറ്റി അംഗവുമായ മാഹിൻ അബൂബക്കറിൻറെ ചികിത്സയ്ക്ക് ആയി കെ.പി.എ അംഗങ്ങൾ സ്വരൂപിച്ച കെ.പി.എ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാ ധനസഹായം മനാമ ഏരിയ സമ്മേളനത്തിൽ വച്ച് ഏരിയ ഭാരവാഹികൾ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലത്തിനു കൈമാറി. സെക്രട്ടറി കിഷോർ കുമാർ , ഏരിയ കൺവീനർ മനോജ് ജമാൽ , ഏരിയ ഭാരവാഹികളായ നവാസ് കുണ്ടറ, ഷഫീക് സൈഫുദ്ദീൻ, ഗീവർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
No comments