സാംബ്രാണികോടിയിലെ മനോഹര കാഴ്ചയിലൂടെ
ആനച്ചന്തവും, നീലക്കടലും എത്രനേരം കണ്ടുനിന്നാലും മടിവരില്ല. അപ്പോൾ കടലുപോലെ, 61 സ്‌ക്വയർ കിലോമീറ്ററിലായി പരന്നുകിടക്കുന്ന അഷ്ടമുടി കായലിന്റെ കാര്യമോ? തേവള്ളി, കണ്ടച്ചിറ, കുരീപുഴ, തെക്കുംഭാഗം, കല്ലട, കുമ്പളം, കാഞ്ഞിരോട്ട്, പെരുമൺ എന്നീ എട്ട് മുടികളുടെ സംഗമത്തിന് നടുവിലാണ് അഷ്ടമുടി കിടക്കുന്നത്.
ഡ്രഡ്ജിങ്നായി എടുത്ത കായൽ മണ്ണ് കൂട്ടിയിട്ട സാംബ്രാണികോടി ഇന്നൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഇവിടേക്ക് ദിവസവും എത്തുന്നുണ്ട്. മനോഹരമായ കണ്ടൽ ദ്വീപായി മാറിയ സാംബ്രാണികോടിയിലെ കാഴ്ച അടുത്തുനിന്നു കാണേണ്ടതാണ്. ശരാശരി പതിനഞ്ച് മീറ്റർ ആഴമുള്ള അഷ്ടമുടി കായലിന്, ഇവിടെ കഷ്ടിച്ചു അരയടിയെ ആഴമുള്ളൂ. കൊച്ചുകുട്ടികൾക്ക് വരെ ഇറങ്ങി നിൽക്കാനും, എല്ലാവർക്കും കായലിൽ കുളിക്കാനും സാധിക്കും.ഇവിടെക്ക് ഇപ്പോൾ കുളത്തുപ്പുഴ, നെയ്യാറ്റിൻകര എന്നിവടങ്ങളിൽ നിന്നും KSRTC സ്പെഷ്യൽ സർവിസ് ഉണ്ട്. കൊല്ലക്കാർക്കാണെങ്കിൽ പ്രാക്കുളം ബസിൽ കയറി അവസാന സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. അവിടെനിന്നും എപ്ലോഴും സ്വകാര്യ ബോട്ടുകൾ തുരുത്തിലേക്ക് യാത്രക്കായി ഒരുങ്ങി നിൽപ്പുണ്ട്. ഒരാൾക്ക് പോയിവരാൻ 100 രൂപ. ഹൈസ്കൂൾ മുക്ക്, അഞ്ചാംലുമൂട്, കാഞ്ഞിരംകുഴി, കാഞ്ഞാവെളി വഴി പ്രാക്കുളം പടിഞ്ഞാറെ അറ്റം, 14 കിലോമീറ്റർ ദൂരം.
കെ ആർ രവി മോഹൻ
കൊല്ലം 12
No comments