അഗ്നിക്കിരയായ വീട് പുനനിർമ്മിക്കാൻ കെ.പി.എ യുടെ കൈത്താങ്ങ്
അഗ്നിക്കിരയായ വീട് പുനനിർമ്മിക്കാൻ കെ.പി.എ യുടെ കൈത്താങ്ങ്
കെ.പി.എ സൽമാബാദ് ഏരിയ അംഗവും കരുനാഗപ്പള്ളി സ്വദേശിയുമായ ബിജുകുമാർ പി ബാലൻ എന്ന സഹോദരന്റെ നാട്ടിലുള്ള വീടും സാധനസാമഗ്രികളും പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. ദുരിതപൂര്‍വ്വമായ മുന്നോട്ടുള്ള ജീവിതത്തില്‍ വീട് പുനര്നിര്‍മ്മിക്കാന്‍ പ്രയാസപെട്ട സഹോദരന് കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റിയുടെയും കൊല്ലം പ്രവാസി അസോസിയേഷന്‍ ചാരിറ്റി വിങ്ങിന്റെയും കൈത്താങ്ങ്.
കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി സ്വരൂപിച്ച ധനസഹായം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ ബിജുകുമാറിന് കൈമാറി. സൽമാബാദ് ഏരിയ കോ-ഓർഡിനേറ്റർമാരായ സന്തോഷ് കാവനാട്, സജീവ് ആയൂർ, ഏരിയ വൈസ് പ്രസിഡന്റ് ജെയിൻ ടി തോമസ് , ഏരിയ ട്രെഷറർ ലിനീഷ് പി. ആചാരി എന്നിവർ സന്നിഹിതരായിരുന്നു.
No comments