Header Ads

KPA BAHRAIN

കെ.പി.എ ബഹ്‌റൈൻ ക്രിസ്ത്മസ് കരോൾ സംഘടിപ്പിച്ചു

 കെ.പി.എ ബഹ്‌റൈൻ ക്രിസ്ത്മസ് കരോൾ സംഘടിപ്പിച്ചു 

കൊല്ലം പ്രവാസി അസ്സോസിയേഷൻ 2021 ക്രിസ്ത്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നിന്ന ക്രിസ്ത്മസ് കരോൾ സംഘടിപ്പിച്ചു. കൺവീനർ സന്തോഷ് കാവനാടിന്റെ നേതൃത്വത്തിൽ ഉള്ള കരോൾ സംഘം വിവിധ ഏരിയകളിൽ ഉള്ള കെ.പി.എ കുടുംബങ്ങളുടെയും , സുഹൃത്തുക്കളുടെയും ഭവനങ്ങളിൽ സന്ദർശനം നടത്തി. 

ഒരാഴ്ച നീണ്ടു നിന്ന ക്രിസ്ത്മസ് കരോൾ  വിജയമാക്കിയ കരോൾ സംഘത്തിനും,നേതൃത്വം നൽകിയ കൺവീനർ സന്തോഷ് കാവനാട്  അതിൽ ഉൾപ്പെട്ട  ക്രിസ്ത്മസ് പപ്പാ, ഗായകർ, സഹോദരി, സഹോദരന്മാർ, കുട്ടികൾ, സ്വാഗതം ഏകിയ കുടുംബങ്ങൾ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും, ഏവർക്കും ക്രിസ്ത്മസ് , പുതുവത്സര ആശംസകൾ നേരുന്നതായും  വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു,  







Video

No comments

Powered by Blogger.