കെപിഎ ചികിത്സാ ധനസഹായം നല്കി
ചികിത്സാ ധനസഹായം നല്കി
ഗുരുതര അസുഖം മൂലം വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കു യാത്രയാകുന്ന കൊല്ലം സ്വദേശിയായ സഹോദരിക്ക് കെപിഎ റിഫ ഏരിയാ അംഗങ്ങള്‍ ചികിത്സാ ധനസാഹായം നല്കി. ചെറിയ വരുമാനത്തില്‍ ജോലി ചെയ്തു നാട്ടിലുള്ള കുടുംബത്തെ സംരക്ഷിക്കുന്നതിനിടയിലാണ് രോഗം പിടിപ്പെടുന്നത്. നിര്‍ദ്ധനരായ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വളരെ പെട്ടന്നു റിഫ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ സ്വരൂപിച്ച ധന സഹായം കഴിഞ്ഞ ദിവസം ഏരിയാ ഭാരവാഹികളും ഏരിയാ കോഓര്‍ഡിനെറ്ററും ചേര്‍ന്ന് സഹോദരിക്ക് കൈമാറി.
No comments