കെ.പി.എ പൊന്നോണം 2021 - സൽമാനിയ , റിഫ ഏരിയ ഓണാഘോഷം നാളെ.
കൊല്ലം പ്രവാസി അസ്സോസിയയേഷൻ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊന്നോണം 2021 യുടെ സൽമാനിയ , റിഫ ഏരിയ കമ്മിറ്റികളുടെ ഓണാഘോഷം സെപ്റ്റംബർ 10 നാളെ നടക്കുന്നു. ഓണസദ്യയും, ഓണക്കളികളും മറ്റു കലാപരിപാടികളും ഉണ്ടാകും.
കെ.പി.എ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ ഏരിയ അംഗങ്ങൾക്കായി ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറെന്റ് പാർട്ടി ഹാളിൽ വച്ചു രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആണ് ഓണാഘോഷ പരിപാടികൾ.
കെ.പി.എ റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊന്നോണം 2021 ഓണാഘോഷം എത്തിഹാദ് ക്ലബ്ബിൽ വച്ച് രാവിലെ 11 മുതൽ വൈകുന്നേരം 7 വരെ ഉണ്ടാകും. ഉച്ച തിരിഞ്ഞു 3 മണിക്ക് കെ.പി.എ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തി 4 ടീമായി (കൊല്ലം തണ്ടർ ഗേൾസ്, ക്വയിലോൺ സൂപ്പർ ക്യൂൻസ്, ദേശിങ്ങനാട് ഏഞ്ചൽസ്, വേണാട് വാരിയേഴ്‌സ് ) തിരിച്ചു ഉള്ള സൗഹൃദ വടം വലി (ഇൻഡോർ) ഉണ്ടാകും. വിജയികൾക്ക് സമ്മാനം ഉണ്ടാകും.
രണ്ടു ഏരിയകളിലും വാക്‌സിനേറ്റഡ് ആയ, മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്കു മാത്രം ആയിരിക്കും പ്രവേശനം.
No comments