കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പൊന്നോണം 2021"ന്റെ ഭാഗമായുള്ള ഈ വർഷത്തെ നാലാമത്തെ ഓണാഘോഷം സൽമാനിയ ഏരിയയിൽ നടന്നു. കെ.പി.എ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ സൽമാനിയ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. ഏരിയ പ്രെസിഡന്റ്റ് പ്രശാന്ത് പ്രബുദ്ധന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ ഉത്‌ഘാടനം ചെയ്തു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി കിഷോർ കുമാർ, ഏരിയ കോ-ഓർഡിനേറ്റർ രഞ്ജിത് ആർ പിള്ള, ഏരിയ വൈസ്. പ്രസിഡന്റ് ബിജു ആർ പിള്ള എന്നിവർ ആശംസകളും അറിയിച്ചു. കെ.പി. എ വനിതാവിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കു ആദരവായി കോ-ഓർഡിനേറ്റർ മനോജ് ജമാൽ മൊമെന്റോ സ്വീകരിച്ചു. യോഗത്തിനു ഏരിയ ജോ. സെക്രട്ടറി വിഷ്ണു വേണുഗോപാൽ സ്വാഗതവും, ഏരിയ ട്രെഷറർ റെജിമോൻ ബേബിക്കുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഓണസദ്യയ്ക്ക് ശേഷം ഓണക്കളികളും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
No comments