Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ഗുദൈബിയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു   


കെ.പി.എ  ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തിൽ ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ചെയർമാൻ പ്രിൻസ് നടരാജൻ, ആർ ജെ.  ഷിബു മലയിൽ എന്നിവർ  വിശിഷ്ടാതിഥിയായിരുന്നു.  ഏരിയ സെക്രെട്ടറി ബോജി രാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ നാരായണൻ ഉത്‌ഘാടനം ചെയ്തു.  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രെസിഡന്റ്റ് വിനു ക്രിസ്റ്റി, ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ്, ഏരിയ വൈ. പ്രെസിഡന്റ്റ് കൃഷ്ണകുമാർ  എന്നിവർ ആശംസകളും അറിയിച്ചു. 

യോഗത്തിനു ഏരിയ ജോ. സെക്രട്ടറി തോമസ് ബി.കെ  സ്വാഗതവും,  ഏരിയ ട്രെഷറർ ഷിനു താജുദ്ദീൻ നന്ദിയും പറഞ്ഞു. ചെണ്ടമേളവും, പുലിക്കളിയും , മാവേലി മന്നനും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി . തുടർന്ന് ഓണസദ്യയും, ഓണക്കളികളും,  കുട്ടികളുടെ തിരുവാതിരയും,  ഫാഷൻ ഷോയും, മറ്റു  കലാപരിപാടികളും അരങ്ങേറി.  




 More Pics

No comments

Powered by Blogger.