കൊല്ലം ജില്ലാ വടംവലി മത്സരത്തിൽ ഹമദ് ടൌൺ ഏരിയ വിജയികൾ.
കൊല്ലം ജില്ലാ വടംവലി മത്സരത്തിൽ ഹമദ് ടൌൺ ഏരിയ വിജയികൾ.
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വർഷത്തെ മൂന്നാമത്തെ ഓണാഘോഷത്തോട് അനുബന്ധിച്ച് സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊല്ലം ജില്ലാ വടംവലി മത്സരത്തിൽ ഹമദ് ടൌൺ ഏരിയ വിജയികളായി.
8 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സൽമാബാദ് ഏരിയ രണ്ടാം സ്ഥാനവും, റിഫ ഏരിയ കമ്മിറ്റിയെ തോൽപ്പിച്ച് കൊണ്ട് സിത്ര ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം ട്രോഫികൾ കൈമാറി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു
No comments