Header Ads

KPA BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ട്രഷറർ രാജ് കൃഷ്ണന്റെ മുത്തശ്ശി അന്തരിച്ചു.


കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്പ്റ്റർ ട്രഷറർ രാജ് കൃഷ്ണന്റെ മുത്തശ്ശിയും കേരളത്തിലെ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ അമ്മയുമായ  കൊല്ലം ഇരവിപുരം ഭരണിക്കാവ് സ്വദേശിനി ജഗദമ്മ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് രാജ്കൃഷ്ണന്റെ  വസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.

നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ - ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.

No comments

Powered by Blogger.